സ്വാസിക കേന്ദ്ര കഥാപാത്രമായെത്തിയ ചതുരത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 9ന് സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തുക. സ്വാസിക തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. കാത്തിരിപ്പിന് വിരാമം എന്ന കുറിപ്പോടെയായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്.
തീയേറ്ററിൽ റിലീസായി നാല് മാസം പിന്നിട്ടിട്ടും ഒടിടിയിൽ ചിത്രമെത്താതിനാൽ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. സിദ്ധാർഥ് ഭരതൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ വളരെ വ്യത്യസ്തമായ വേഷമാണ് സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്. റോഷൻ, അലൻസിയർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നവംബർ 4നായിരുന്നു ചിത്രത്തിൻ്റെ തീയേറ്റർ റിലീസ്.
പ്രണയം, കാമം, പ്രതികാരം ഒക്കെ പ്രമേയമായി വരുന്ന ചിത്രത്തിൽ 'സെലേന' എന്ന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്. ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ശാന്തി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിശാന്ത് സാഗർ, ജിലു ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.
Content Highlights: Chaturatham's OTT release date has been announced
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !