ഉള്ളടക്കം സംബന്ധിച്ച പരാതികളില്‍ സമൂഹമാധ്യമങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ അതൃപ്തിയുള്ളവര്‍ക്ക് സര്‍ക്കാര്‍തല അപ്‍ലറ്റ് സമിതികള്‍ക്ക് ഓണ്‍ലൈനായി അപ്പീല്‍ നല്‍കാം.
അപ്പീലിന്മേലുള്ള തീരുമാനം നടപ്പാക്കാന്‍ സമൂഹമാധ്യമകമ്ബനികള്‍ക്കു പൂര്‍ണ ബാധ്യതയുണ്ട്. ഉത്തരവ് പാലിച്ച കാര്യം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.
നിശ്ചിത ഉള്ളടക്കം നീക്കം ചെയ്യപ്പെടേണ്ടതാണെന്നു തോന്നിയാല്‍ സമൂഹമാധ്യമത്തിന്റെ പരാതിപരിഹാര ഓഫിസര്‍ക്ക് ഓണ്‍ലൈനായി പരാതി അയയ്ക്കുക. അവരുടെ നടപടി തൃപ്തികരമല്ലെങ്കില്‍ 30 ദിവസത്തിനകം സര്‍ക്കാര്‍ സമിതിക്ക് അപ്പീല്‍ നല്‍കാം. gac.gov.in എന്ന വെബ്സൈറ്റില്‍ മൊബൈല്‍ നമ്ബറും ഒടിപിയും നല്‍കി റജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ആധാര്‍ നല്‍കി വെരിഫൈ ചെയ്യണം. തുടര്‍ന്നു കാണുന്ന ഡാഷ്ബോര്‍ഡിലെ 'File New Appeal' എടുത്തു വിവരങ്ങള്‍ നല്‍കാം. അപ്പീലിന്റെ സ്റ്റേറ്റസ് ഓണ്‍ലൈനായി പരിശോധിക്കാം. സമിതിയുടെ ഇമെയില്‍: [email protected]
സമൂഹമാധ്യമങ്ങള്‍ക്ക് പരാതി നല്‍കാന്‍:
∙ഗൂഗിള്‍: bit.ly/googlegrindia
∙ട്വിറ്റര്‍: [email protected]
∙ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം: F[email protected]
∙വാട്സാപ്: [email protected]
∙ലിങ്ക്ഡ്‌ഇന്‍: bit.ly/ligrindia
∙യൂട്യൂബ്: bit.ly/ytgdindia
∙ടെലിഗ്രാം: [email protected]
∙കൂ ആപ്: [email protected]
Content Highlights: Complaints about social media content can be appealed online
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !