![]() |
screen grab |
കണ്ണൂര്‍: ഓടുന്ന കാറിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണു. കാറില്‍ ഉണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പയ്യാമ്പലം റെഡ്‌ക്രോസ് റോഡിലാണ് സംഭവം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറുടെ പേഴ്‌സണ്‍ സ്റ്റാഫ് അംഗമായ അബ്ദുള്ളയും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വളവിലാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസിന് പിന്നിലായിരുന്നു കാര്‍. കെഎസ്ആര്‍ടിസി ബസ് കടന്നുപോയ ശേഷം കാര്‍ നിര്‍ത്തിയിട്ട സമയത്താണ് ഇലക്ട്രിക് പോസ്റ്റ് കാറിന്റെ മുകളിലേക്ക് വീണത്. കാറിന്റെ ബോണറ്റിന്റെ മുകളിലേക്കാണ് പോസ്റ്റ് വീണത്. കെഎസ്ആര്‍ടിസിസി ബസില്‍ വൈദ്യുതി കമ്പി കുരുങ്ങിയത് കാരണമാകാം പോസ്റ്റ് മറിഞ്ഞത് എന്ന് സംശയിക്കുന്നു.
Content Highlights: An electric post fell on top of a moving car; The family miraculously survived
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !