എട്ടാം വയസിൽ തന്റെ പിതാവിൽ നിന്നും ലൈംഗികമായ ചൂഷണം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർഖ ദത്തിന്റെ 'വീ ദ വുമൺ' ഇവന്റിലായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം തന്റെ അമ്മ പോലും വിശ്വസിക്കില്ലെന്ന് അന്ന് ഭയപ്പെട്ടിരുന്നതായും ഖുശ്ബു പറഞ്ഞു.
'ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ, അത് പെൺകുട്ടിയായാലും ആൺകുട്ടിയായാലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നുപോയത്. ഭാര്യയെ തല്ലുന്നതും, ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു എന്റെ അച്ഛൻ.
എട്ടാമത്തെ വയസിലാണ് അച്ഛൻ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15 വയസെത്തിയപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായത്. കുടുംബത്തിലെ മറ്റുള്ളവർക്ക് കൂടി ദുരനുഭവം ഉണ്ടാകുമോ എന്ന ഭയം തോന്നി തുടങ്ങിയപ്പോഴാണ് ഞാൻ പ്രതികരിച്ചത്. ഇക്കാര്യം അമ്മ വിശ്വസിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. കാരണം ഭർത്താവ് ദൈവമാണ് എന്ന ചിന്താഗതിയായിരുന്നു അക്കാലത്ത്. എന്റെ 16-ാം വയസിലാണ് അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് പോയത്.'- ഖുശ്ബു പറഞ്ഞു.
Content Highlights: 'Father molested her when she was eight years old': Khushbu reveals
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !