ELECTION UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

'നേതൃത്വം അപമാനിച്ചു, ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല': കെ. മുരളീധരന്‍

0

(mediavisionlive.in) കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തി വെളിപ്പെടുത്തിയും കെ സുധാകരനെതിരെ ആഞ്ഞടിച്ചും കെ മുരളീധരന്‍ എംപി. കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച് പരസ്യ പ്രതികരണം നടത്തിയ സംഭവത്തില്‍ എംകെ രാഘവന്‍ എംപിക്കും, കെ മുരളീധരന്‍ എംപിക്കും താക്കീത് നല്‍കി കെ സുധാകരന്‍ എംപി കത്തയച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം. ബോധപൂര്‍വം അപമാനിക്കാനാണ് കെപിസിസി നേതൃത്വം ഇത്തരം ഒരു കത്തയച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ രണ്ട് എംപിമാരെ പിണക്കിയതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്ന മുന്നറിയിപ്പും കെ മുരളീധരന്‍ നേതൃത്വത്തിന് നല്‍കുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന സൂചന കൂടിയാണ് കെ മുരളീധരന്‍ നല്‍കിയത്. ലോക്‌സഭയിലേക്കോ നിയമ സഭയിലേക്കോ ഇനി മത്സരിക്കാനില്ല. തന്റെ സേവനം വേണമോ എന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാം. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാരെ പിണക്കിയ പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയുടെ ഭവിഷ്യത്ത് ഗുരുകരമായിരിക്കും' എന്ന മുന്നറിയിപ്പും കെ മുരളീധരന്‍ നല്‍കുന്നു. എം കെ രാഘവന്റെ നിലപാടിടനോട് പ്രതികരിക്കുക മാത്രമാണ് താന്‍ ചെയ്തത്. രാഘവന്റെ പ്രതികരണത്തില്‍ തെറ്റ് കണ്ടില്ലെന്നത് കൊണ്ടാണ് അനുകൂലിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കെപിസിസി നേതൃത്വം നിശ്ചലമാണ് എന്ന സൂചനയും കെ മുരളീധരന്റെ പരാമര്‍ശത്തില്‍ വ്യക്തമായിരുന്നു. കെപിസിസിയില്‍ അഭിപ്രായം പറയാന്‍ വേദികളില്ലെന്ന് ആരോപിച്ച അദ്ദേഹം രാഷ്ട്രീയകാര്യ, നിര്‍വാഹക സമിതികള്‍ ചേരാരില്ലെന്നും, പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് തന്നെയും രമേശ് ചെന്നിത്തലയെയും ക്ഷണിച്ചില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച് പരസ്യ പ്രതികരണം നടത്തിയ സംഭവത്തില്‍ കുറച്ച് ദിവസങ്ങളായി തുടരുന്ന അതൃപ്തിയാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്. കോഴിക്കോട് എംപി എം കെ രാഘവന്‍ നേതൃത്വത്തെ വിമര്‍ശിച്ച സംഭവത്തില്‍ കെപിസിസി താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേതാക്കളുടെ പരസ്യ പ്രതികരണങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തുകയും, താക്കീത് നല്‍കി കത്തയച്ചു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കെ മുരളീധരന് മുന്നറിയിപ്പും കെപിസിസി നേതൃത്വം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത്തരത്തില്‍ ഒരു താക്കീതോ, മുന്നറിയിപ്പോ ലഭിച്ചില്ലെന്നാണ് എംകെ രാഘവന്റെയും, കെ മുരളീധരനും നേരത്തെ സ്വീകരിച്ച നിലപാട്. ഇക്കാര്യത്തില്‍ പരസ്യമായി മാധ്യമങ്ങളോട് പ്രതികരികരിക്കാനും ഇരുനേതാക്കളും തയ്യാറായിരുന്നു.
Content Highlights: 'Leadership humiliated, no more contesting for Lok Sabha and Assembly': K. Muralidharan
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !