മലയാളി ഡോക്ടറെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സ്

0
മലയാളി ഡോക്ടറെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍ A Malayali doctor was tortured by offering him a job; Search for the suspect

ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡനത്തിന് ഇരയാക്കിയതായി പരാതി. മൈസൂരുവിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയെ അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സായ നിഷാം ബാബു പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ മെച്ചപ്പെട്ട ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു നിഷാം. കോയമ്പത്തൂരിലേക്ക് യുവതി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട് എത്തുകയും, ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പരാതിയില്‍ യുവതി പറയുന്നു. ദൃശ്യങ്ങള്‍ പുറത്തു വിടുമമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് തവണ വീണ്ടും പീഡനത്തിനിരയാക്കിയതായും പരാതിയിലുണ്ട്. നിഷാമിന്റെ കെണി മനസിലാക്കിയ യുവതി ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

യുവതിയുടെ നഗ്ന ചിത്രങ്ങള്‍ നിഷാം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെയാണ് പരാതിയിലേക്ക് യുവതി കടന്നത്. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Content Highlights: A Malayali doctor was tortured by offering him a job; Search for the suspect
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !