തിരൂരിൽ ബിവറേജസ് ഔട്ട് ലെറ്റിന് മുൻപിൽ വെട്ടുകത്തിയുമായി പരാക്രമം കാട്ടുകയും ഓട്ടോറിക്ഷ തടഞ്ഞുനിർത്തി പണം കവരാൻ ശ്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. ആലത്തിയൂർ അമ്പലപ്പടി കറുത്തേടത്ത്പടി ഉണ്ണികൃഷ്ണനെ(53) യാണ് തിരൂർ പോലീസ് അറസ്റ്റു ചെയ്തത്. നിരവധി കളവു കേസുകളിലും പോക്സോകേസിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. ആലത്തിയൂർ സ്വദേശിയെ കെ.ജി. പടിയിൽവെച്ച് ഓട്ടോറിക്ഷ തടഞ്ഞ് വെട്ടുകത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണംതട്ടാൻ പ്രതി ശ്രമിച്ചുവെന്നാണ് പരാതി. പ്രതിയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കാപ്പ വകുപ്പ് പ്രകാരം പ്രതിക്കെതിരേ നടപടികൾ തുടങ്ങിയതായി തിരൂർ ഇൻസ്പെക്ടർ എം.ജെ. ജിജോ മീഡിയവിഷൻ ലൈവിനോട് പറഞ്ഞു.
പ്രതിയെ തിരൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തിരൂർ കെ.ജി. പടിയിലെ ബിവറേജസ് ഔട്ട് ലെറ്റിന് മുമ്പിൽ അക്രമസംഭവങ്ങൾ പതിവാണ്. ഈയിടെ മദ്യപിച്ചയാൾ മദ്യം വാങ്ങാനെത്തിയ ആളുടെ തലയ്ക്ക് മദ്യക്കുപ്പികൊണ്ട് അടിച്ചിരുന്നു. മറ്റൊരു ദിവസം കത്തിവീശി മദ്യപാനി പരാക്രമം കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The person who committed the attack with a machete in front of Tirur Beverages has been arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !