മാറഞ്ചേരി: സർവ്വീസിൽ നിന്നും വിരമിക്കുന്നതിൻ്റെ ഭാഗമായി സഹപ്രവർത്തകർ നൽകിയ സ്നേഹ സമ്മാനം അരപ്പവൻ സ്വർണ്ണ നാണയം സ്കൂളിൻ്റെ സ്ഥലമേറ്റെടുക്കുന്നതിലേക്ക് സംഭാവനയായി തിരികെ നൽകി മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും മാർച്ച് 31 ന് വിരമിക്കുന്ന ഹയർ സെക്കൻ്ററി വിഭാഗം ഗണിതശാസ്ത്ര അധ്യാപിക രമാദേവി ടീച്ചർ.
ദീർഘനാളത്തെ സ്തുത്യാർഹമായ സേവനത്തിന് ശേഷമാണ് ടീച്ചർ ഈ വർഷം വിദ്യാലയത്തിൽ നിന്നും പടിയിറങ്ങുന്നത് . വെളിയകോട്, മാറഞ്ചേരി സ്കൂളുകളിൽ ദീർഘകാലം പ്രിൻസിപ്പൽ ചുമതല കൂടി വഹിച്ചിട്ടുണ്ട്. നേരത്തെ സ്ഥലമേറ്റെടുക്കുന്നതിലേക്ക് വലിയൊരു സംഖ്യ ടീച്ചർ സംഭാവനയായി നൽകിയിരുന്നു. മാറഞ്ചേരി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കൃഷ്ണകുമാർ മാസ്റ്ററുടെ ഭാര്യയും ഇപ്പോൾ എരമംഗലത്ത് താമസമാക്കുകയും ചെയ്യുന്ന ടീച്ചർ
എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത മഞ്ഞപ്ര സ്വദേശിനിയാണ്.
ടീച്ചർ സമ്മാനിച്ച സഹായം അധ്യാപകരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ശ്രീകല ടീച്ചർ, മുൻ പ്രിൻസിപ്പൽമാരായ റസിയ ടീച്ചർ , ശാരദ ടീച്ചർ , പ്രോജക്ട് കോഡിനേറ്റർ സി.വി.ഇബ്രാഹിം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
Content Highlights: Teacher Ramadevi presented the gold gift presented by his colleagues to the school for retirement
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !