സംസ്ഥാനത്തെ എല്ലാ ഭൂമിക്കും പട്ടയം; പട്ടയം മിഷന്‍ നിലവില്‍ വരും:റവന്യുമന്ത്രി

0

സംസ്ഥാനത്തെ എല്ലാ ഭൂമിക്കും പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍. അര്‍ഹര്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പട്ടയം മിഷന് രൂപം നല്‍കും.

പട്ടയ അപേക്ഷകള്‍ക്കും പട്ടയം നല്‍കാനുള്ള തടസം രേഖപ്പെടുത്താനും ഡാഷ്ബോര്‍ഡ് നിലവില്‍ വന്നു. ഇത് വിപുലീകരിക്കാന്‍ എംഎല്‍എ മാരുടെസാന്നിധ്യത്തില്‍ ജനപ്രതിനിധികളുടെ യോഗം ചേരും. മലയോര ആദിവാസി വിഭാഗത്തിന് ഭൂമി നല്‍കുന്നത് വേഗത്തിലാക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍ തയ്യാറാക്കിയിട്ടുണ്ട്.

നാലുവര്‍ഷം കൊണ്ട് കേരളത്തെ സമ്ബൂര്‍ണ്ണമായി അളക്കും. ഓരോ ഭൂമിക്കും ഓരോ ഡിജിറ്റല്‍ രേഖയുണ്ടാകും. ഡിജിറ്റല്‍ വാല്യൂ ഉണ്ടാക്കുന്ന വിശദാംശങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തും. കേരളത്തിന്റെ പൊതു ഡേറ്റാ ബേസായി അത് ഉപയോഗിക്കാന്‍ സാധിക്കും. ഏതൊക്കെ വകുപ്പുകള്‍ക്ക് ഇത് ഉപയോഗപ്രദമാകുമോ അവയെല്ലാം സംയോജിപ്പിക്കുന്ന നടപടി ഉണ്ടാകും. ഇതിനായി മറ്റു വകുപ്പുകളുമായി ആവശ്യമായ കൂടിയാലോചന നടത്തുമെന്നും മന്ത്രി കെ.രാജന്‍ നിയമസഭയെ അറിയിച്ചു.
Content Highlights: title to all lands in the State; The Pattayam Mission will come into existence: Revenue Minister
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !