ഒമാനിലെ വളാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വളാഞ്ചേരി ഒമാൻ കൂട്ടായ്‌മ വാർഷിക സംഗമം സംഘടിപ്പിച്ചു. ബർക്കയിലെ ഫാം ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി കോവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ സംഗമം നടക്കാതിരുന്നതിനാൽ 2019 മുതൽ 2023 വരെ കൂട്ടായ്‌മ ഒമാനിലും നാട്ടിലുമായി നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സെക്രട്ടറിയും ഫൈനാൻസ് സെക്രട്ടറിയും ചേർന്ന് അവതരിപ്പിച്ചു. വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് മാസം തോറും നൽകി നൽകി വരുന്ന സഹായം നാട്ടിൽ നിന്നും വരുന്ന അപേക്ഷകളിൻ മേലിലുള്ള സഹായം ഒമാനിൽ ഉള്ള അംഗങ്ങൾക്കുള്ള സഹായങ്ങൾ എന്നിവയാണ് കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ വന്നത്. തുടർന്ന് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ കെടി ഇസ്മായിൽ പ്രസിഡണ്ട് സൈദ് അലി സെക്രട്ടറി ഷബീർ കമ്മുക്കുട്ടി ട്രഷറർ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാർ ആശിഖ് ഷബീൽ കരീം ഹഫ്‌സൽ ബർക്ക റാഫി പൈങ്കണ്ണൂർ എന്നിവരെ ജോയിൻ സെക്രട്ടറിമാർ ആയും തിരഞ്ഞെടുത്തു ഉപദേശക സമിതി അംഗങ്ങൾ ജലീൽ ഒകെ ജലീൽ ബാവ കൊളമംഗലം അബ്ദു ഇബ്‌രി അബ്ദുൽ റഹ്‌മാൻ മുസന്ന കൂടാതെ പത്തംഗ ആക്ഷൻ കമ്മിറ്റിയും നിലവിൽ വന്നു.
കലാ കായിക പരിപാടികൾക്ക് ആഷിഖ് ഹഫ്സൽ ഷബീർ എന്നിവർ നേതൃത്വം നൽകി. കെടി ഇസ്മായിൽ അധ്യക്ഷത വഹിച്ചു ജലീൽ ഒകെ നന്ദിയും പ്രോഗ്രാം കൺവീനർ ഹഫ്സൽ നന്ദിയും പറഞ്ഞു.
Content Highlights:Valancherry Oman Association annual meeting was remarkable
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !