തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
ട്രയല്‍ റണ്‍ നടത്തിയ സമയക്രമം തന്നെയാണ് റെയില്‍വേ നിശ്ചയിച്ചിട്ടുള്ളത്.
എക്കോണമി കോച്ചില്‍ കണ്ണൂരിലേക്ക് ഭക്ഷണം അടക്കം 1400 രൂപയാകും നിരക്ക്. വന്ദേഭാരതിന് 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുകളാണ് ഉണ്ടാകുക.
എക്‌സിക്യൂട്ടീവ് കോച്ചില്‍ നിരക്ക് 2400 രൂപയാണ്. രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളില്‍ 54 സീറ്റ് വീതമാണ് ഉണ്ടാകുക. ഭക്ഷണം സഹിതമാണ് 2400 രൂപ. മുന്നിലും പിന്നിലും എഞ്ചിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ടു കോച്ച് വേറെയുമുണ്ടാകും. തിരുവനന്തപുരം തമ്പാനൂര്‍ സ്‌റ്റേഷനില്‍ വെച്ച് വന്ദേഭാരതിന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.
Content Highlights:Vandebharat schedule and rates; 1400 till Kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !