ഭോപ്പാല്‍: മധ്യപ്രദേശില്‍ 22കാരനെ കടുവ കടിച്ചുകൊന്നു. യുവാവ് പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്.
ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ ശനിയാഴ്ച രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവം. 22കാരനായ അനൂജ് ബൈഗ ആണ് മരിച്ചത്. പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ പുറത്തിറങ്ങിയ സമയത്താണ് യുവാവിനെ കടുവ ആക്രമിച്ചത്. കുറ്റിക്കാടില്‍ ഒളിച്ചിരുന്ന കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ മേല്‍ഭാഗത്താണ് കടുവ ആക്രമിച്ചത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
Content Highlights: went out to urinate; A 22-year-old man was bitten by a tiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !