ശശീന്ദ്രന്
തൃശൂര്‍: അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍ (57) ആണ് മരിച്ചത്. രക്തം ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശശീന്ദ്രന്റെ ഭാര്യയെയും വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് രക്തം ചര്‍ദ്ദിച്ച നിലയില്‍ ശശീന്ദ്രനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ശശീന്ദ്രന്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. അതിനിടെ, ശശീന്ദ്രന്റെ ഭാര്യയെയും വീട്ടിലെത്തിയ രണ്ട് തെങ്ങ് കയറ്റ തൊഴിലാളികളെയും സമാനമായ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂവരും തീവ്രപരിചരണ വിഭാഗത്തിലാണ്.
ശശീന്ദ്രന് പുറമേ മറ്റു മൂന്നുപേരും സമാനമായ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ നിന്ന് നാലുപേരും ഭക്ഷണം കഴിച്ചിരുന്നു. ഇഡ്ഡലിയാണ് കഴിച്ചത്. ഇതില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായതാകാമെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇതില്‍ വ്യക്തത വരികയുള്ളൂ.
Content Highlights: Householder dies in Thrissur, food poisoning suspected; Three people including his wife are under treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !