ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് പടരുന്നു. ഗിനിയയിലും ടാന്‍സാനിയയിലുമായി 9പേര്‍ മരിച്ചു. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണംെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കി.
ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കും പൗരന്‍മാര്‍ യാത്ര ചെയ്യുന്നത് സൗദി അറേബ്യയും ഒമാനും വിലക്കി. രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് കാമറൂണിന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഉയര്‍ന്ന മരണനിരക്കുള്ളതും പകര്‍ച്ചവ്യാധി സാധ്യതയുള്ളതുമായ വൈറസാണു മാര്‍ബര്‍ഗ്. ഇക്വറ്റേറിയന്‍ ഗിനിയയില്‍ ഫെബ്രുവരിയിലാണ് വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. പനി, വിറയല്‍, പേശി വേദന, ചുണങ്ങു, തൊണ്ടവേദന, വയറിളക്കം, ക്ഷീണം,രക്തസ്രാവം അല്ലെങ്കില്‍ ചതവ് എന്നിവയ്ക്ക് കാരണമാകുന്ന അപൂര്‍വവും മാരകവുമായ രോഗമാണ് ഇതെന്ന് രലോകാരോഗ്യ സംഘടന പറയുന്നു.
രോഗിയില്‍ നിന്നോ, വൈറസ് ബാധിച്ചു മരിച്ച ആളുടെ രക്തത്തില്‍ നിന്നോ ശരീര സ്രവങ്ങളിലൂടെയോ വൈറസ് പകരാമെന്നാണു കണ്ടെത്തല്‍. മലിനമായ വസ്തുക്കള്‍ (വസ്ത്രങ്ങള്‍, കിടക്കകള്‍, സൂചികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ പോലുള്ളവ) ഉപയോഗിക്കുന്നതു മൂലമോ വവ്വാലുകള്‍ പോലുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കം വഴിയും വൈറസ് പടര്‍ന്നേക്കാം.
Content Highlights: Marburg virus spreads in African countries; 9 deaths, US issued a warning, Saudi Arabia announced a travel ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !