വളാഞ്ചേരിയിൽ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. മലപ്പുറം ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നടത്തിയ ജില്ലാതല കോമ്പിങ് പരിശോധനയിലാണ് രണ്ട് പേരെ വളാഞ്ചേരി ബസ്സ് സ്റ്റാൻഡിൽ നിന്നും ഒരാളെ വളാഞ്ചേരി ഹൈസ്കൂൾ പരിസരത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും അറസ്റ്റ് ചെയ്ത കൊൽക്കത്ത സ്വദേശിയായ കൊട്ട റാം എന്നയാളിൽ നിന്ന് 44 ഗ്രാം കഞ്ചാവും വെസ്റ്റ് ബംഗാൾ സ്വദേശിയായ ജലാലിൽ
നിന്നും 234 ഗ്രാം കഞ്ചാവും, വളാഞ്ചേരി ഹൈസ്കൂൾ പരിസരത്ത് ബ്രൗണ് ഷുഗർ വിൽപന നടത്തിയിരുന്ന ആസ്സാം സ്വദേശിയായ ഹബിജുൽ റഹ്മാനിൽ നിന്നും
1 ഗ്രാം ബ്രൗണ് ഷുഗറുമാണ് പിടികൂടിയത്.
പ്രതികളെ കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു
Content Highlights: Drug sale: 3 foreign workers arrested in Valancherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !