ചാറ്റ് ജിപിടിക്ക് ഇറ്റലിയില്‍ നിരോധനം ഏർപ്പെടുത്തി

0
ചാറ്റ് ജിപിടിക്ക് ഇറ്റലിയില്‍ നിരോധനം ഏർപ്പെടുത്തി Chat GPT banned in Italy

എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിയെ നിരോധിച്ച്‌ ഇറ്റലി. ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമായിരിക്കുകയാണ് ഇറ്റലി.

സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ഒരു നീക്കം എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് പിന്തുണയോടെ യുഎസ് സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍എഐ സൃഷ്ടിച്ച എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി സ്വകാര്യത ആശങ്കകളുണ്ടെന്നാണ് ഇറ്റാലിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി നിരോധനത്തിനെക്കുറിച്ച്‌ പറയുന്നു.

ഉടന്‍ നിരോധനം നിലവില്‍ വരും എന്നാണ് ഇറ്റാലിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി പറയുന്നത്. എന്നാല്‍ തങ്ങള്‍ എല്ലാതരത്തിലുള്ള സ്വകാര്യതാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് ഓപ്പണ്‍എഐ ഇറ്റലിയിലെ ചാറ്റ് ജിപിടി നിരോധനം സംബന്ധിച്ച്‌ ബിബിസിയോട് പ്രതികരിച്ചത്.

അതേ സമയം ഇറ്റാലിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ സംശയങ്ങളില്‍ ഉത്തരം നല്‍കാന്‍ ഓപ്പണ്‍എഐക്ക് 20 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

അതേ സമയം അയര്‍ലാന്റിലും ചാറ്റ് ജിപിടിക്കെതിരെ നിരോധന നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ ചാറ്റ് ജിപിടി നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ഇറ്റാലിയന്‍ റെഗുലേറ്ററുമായി ബന്ധപ്പെട്ടു വരികയാണെന്ന് ഐറിഷ് റെഗുലേറ്റര്‍ അതോററ്ററി അറിയിച്ചു.

യുകെയുടെ സ്വതന്ത്ര ഡാറ്റാ റെഗുലേറ്ററായ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ്, AI-യിലെ സംഭവവികാസങ്ങളെ 'പിന്തുണയ്ക്കുമെന്ന്' ബിബിസിയോട് പറഞ്ഞു, എന്നാല്‍ ഡാറ്റ സംരക്ഷണ നിയമങ്ങള്‍ പാലിക്കാത്തതിനെ വെല്ലുവിളിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് ഓപ്പണ്‍ എഐ ചാറ്റ് ജിപിടി 3.5 എന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ചെറിയ കാലത്തിനുള്ളില്‍ തന്നെ സൈബര്‍ ലോകത്ത് ചാറ്റ് ജിപിടി ഒരു തരംഗമായി മാറി എന്നതാണ് നേര്. ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍) നല്‍കുന്ന ചോദ്യങ്ങള്‍ വിശദമായി മനുഷ്യന്‍ പ്രതികരിക്കും പോലെ മറുപടി നല്‍കുന്ന എഐ ടൂളാണ്. ഇതിന് ചില പരിമിതികള്‍ ഉണ്ടെങ്കിലും ഇന്നുവരെ ഉണ്ടാക്കിയ ഏറ്റവും മികച്ച എഐ ടൂളുകളില്‍ ഒന്നാണ് ചാറ്റ് ജിപിടി എന്ന് പറയാം.

കഴിഞ്ഞ മാസം ജിപിടി 4 അവതരിപ്പിച്ചിരുന്നു. നേരത്തെ ഇറക്കിയ ചാറ്റ് ജിപിടി 3.5 ന്റെ പരിഷ്കരിച്ച പതിപ്പാണ് ഇത്. മുന്‍ഗാമിയേക്കാള്‍ സുരക്ഷിതവും കൂടുതല്‍ കൃത്യതയും ഉണ്ടാവും പുതിയ പതിപ്പായ ജിപിടി 4ക്ക് എന്നാണ് ഓപ്പണ്‍ എഐ പറയുന്നത്. ഓപ്പണ്‍ എഐ സൈറ്റില്‍ ഏതെല്ലാം വിധത്തില്‍ പഴയ ചാറ്റ് ജിപിടിയില്‍ നിന്നും ജിപിടി 4 വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.

ഏതെങ്കിലും കുറച്ച്‌ പച്ചക്കറികളും, മറ്റ് പൊടികളുടെയും ചിത്രം കൊടുത്ത് ഇതില്‍ നിന്ന് എന്ത് കഴിക്കാന്‍ ഉണ്ടാക്കും എന്ന് ചോദിച്ചാല്‍ അതിന് ഉത്തരവും ജിപിടി 4 നല്‍കും. ഒപ്പം തന്നെ ഏതെങ്കിലും ലിങ്ക് കൊടുത്ത് അതില്‍ നിന്നും നമ്മുക്ക് വേണ്ട ഭാഗത്ത് നിന്നും എതെങ്കിലും ലേഖനം തയ്യാറാക്കി നല്‍കാന്‍ പുതിയ ജിപിടി പതിപ്പിന് സാധിക്കും. ക്രിയേറ്റിവിറ്റിയും, റീസണിംഗ് ശേഷിയും ജിപിടി 4ല്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഓപ്പണ്‍ എഐ അവകാശപ്പെടുന്നത്.
Content Highlights: Chat GPT banned in Italy
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !