കോഴിക്കോട് : ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിന മരിച്ച കേസിലാണ് ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് 13നാണ് സംഭവം. അഞ്ചുമാസം ഗർഭിണിയായ അസ്മിനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഭര്‍ത്താവും കുടുംബവും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി അസ്മിനയുടെ ബന്ധുക്കൾ തൊട്ടില്‍പ്പാലം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നാരോപിച്ച് വെള്ളിയാഴ്ച ആക്‌ഷൻ സമിതി രൂപീകരിച്ചു. ഇതിനു പിന്നാലെയാണ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജംഷീറിനെയും നഫീസയെയും അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.
Content Highlights: Death of pregnant woman; Husband and mother-in-law arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !