ആകാശത്തേക്ക് പറന്ന ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചു, രക്ഷപെടാന്‍ താഴേക്ക് ചാടി യാത്രക്കാര്‍; രണ്ട് മരണം, വിഡിയോ

0

മെക്‌സിക്കോ സിറ്റി:
ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആകാശത്തേക്ക് പറന്ന ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചതിനെത്തുടര്‍ന്ന് ഇതില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ താഴേക്ക് ചാടി. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്ന് പ്രാദേശിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് പൊള്ളലേറ്റെന്നും അധികൃതര്‍ പറഞ്ഞു. 

39 വയസ്സുള്ള സ്ത്രീയും 50 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്. സാരമായി പൊള്ളലേറ്റ കുട്ടിയുടെ വലത് തുടയെല്ലിന് പൊട്ടലുണ്ട്. ബലൂണില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വിഡിയോയില്‍ കാണാം. യാത്രക്കാര്‍ രക്ഷപെടാന്‍ താഴേക്ക് ചാടുന്നതും ദൃശ്യങ്ങളില്‍ കാണാം. 
Content Highlights: A hot air balloon caught fire in the sky and the passengers jumped down to escape; Two Deaths, video
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !