അന്യായമായ കെട്ടിട നിർമ്മാണ ഫീ വർധനവിനെതിരെ പ്രതിഷേധവുമായി ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) രംഗത്ത്. കാലാകാലങ്ങളിൽ ആനുപാതികമായ വർധനവിന് പകരം ഒറ്റയടിക്ക് ഫീസ് കുത്തനെ വർധിപ്പിച്ചതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. വീട് നിർമ്മാണത്തിന് മാത്രമല്ല അപേക്ഷ സമർപ്പണത്തിന് തന്നെ ലോൺ എടുക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും "ലെൻസ്ഫെഡ് " കുറ്റപ്പെടുത്തി.
വിഷയത്തിൻ്റെ ഗൗരവം സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഫീസ് വർധനവിൽ ഇളവ് വരുത്തണമെന്നും ആവശ്യപ്പെട്ട് ലെൻസ് ഫെഡ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ എം.എൽ.എമാർക്കും നിവേദനം നൽകി വരികയാണ്. ഇതിൻ്റെ ഭാഗമായി"ലെൻസ് ഫെഡ് " വളാഞ്ചേരി ഏരിയ കമ്മറ്റി ഡോ.കെ .ടി.ജലീൽ എം.എൽ.എ ക്ക് നിവേദനം നൽകി. "ലെൻസ്ഫെഡ് " ഏരിയ പ്രസിഡണ്ട് ശ്രീജിത്ത് പി.എം, സെക്രട്ടറി സോമസുന്ദരൻ പി.പി, മുൻ സംസ്ഥാന കമ്മറ്റിയംഗം ബാബു എടയൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അബദുൽ നാസർ വി, ഇർഫാൻ. എ തുടങ്ങിയവർ സംബന്ധിച്ചു
Content Highlights: "Lensfed" submitted petitions to MLAs demanding withdrawal of unfair increase in building construction fees.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !