പന്ത്രണ്ടാംക്ലാസിലെ ചരിത്രപാഠപുസ്തകം 'തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി'- പാര്‍ട്ട് രണ്ടിലെ മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങളാണ് സിലബസില്‍ നിന്ന് നീക്കിയത്. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് മാറ്റം.
10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. എന്‍സിഇആര്‍ടി പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്കൂളുകള്‍ക്കും മാറ്റം ബാധകമായിരിക്കും. അടുത്ത അധ്യയനവര്‍ഷം മുതലാണ് പുതിയ സിലബസ് പ്രാബല്യത്തില്‍ വരിക. പന്ത്രണ്ടാംക്ലാസിലെ ചരിത്രപാഠപുസ്തകം 'തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററിയിലെ 'കിങ്‌സ് ആന്‍ഡ് ക്രോണിക്കിള്‍സ്'; 'ദി മുഗള്‍ കോര്‍ട്ട്‌സ്' എന്നീ അധ്യായങ്ങളാണ് ഒഴിവാക്കിയത്. പന്ത്രണ്ടാംക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. 'അമേരിക്കന്‍ ഹെജിമണി ഇന്‍ വേള്‍ഡ് പൊളിറ്റിക്സ്', 'കോള്‍ഡ് വാര്‍ ഇറ' എന്നീ രണ്ട് അധ്യായങ്ങളാണ് ഒഴിവാക്കിത്. പന്ത്രണ്ടാം ക്ലാസിലെ 'ഇന്ത്യന്‍ പൊളിറ്റിക്സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ്' എന്ന പുസ്തകത്തില്‍നിന്ന് 'റൈസ് ഓഫ് പോപ്പുലര്‍ മൂവ്‌മെന്റ്‌സ്, 'ഇറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ്' എന്നീ രണ്ട് അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദി പുസ്തകങ്ങളില്‍നിന്ന് ചില കവിതകളും ഖണ്ഡികകളും ഒഴിവാക്കിയിട്ടുണ്ട്.
പത്താംക്ളാസിലെ 'ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്' പുസ്തകത്തില്‍നിന്ന് 'ഡെമോക്രസി ആന്‍ഡ് ഡൈവേഴ്‌സിറ്റി', 'പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്‌മെന്റ്‌സ്', 'ചാലഞ്ചസ് ഓഫ് ഡെമോക്രസി' എന്നീ അധ്യായങ്ങളും ഒഴിവാക്കി. 'തീംസ് ഇന്‍ വേള്‍ഡ് ഹിസ്റ്ററി' എന്ന പതിനൊന്നാം ക്ലാസിലെ പുസ്തകത്തില്‍നിന്ന് 'സെന്‍ട്രല്‍ ഇസ്‌ലാമിക് ലാന്‍ഡ്‌സ്', 'ക്ലാഷ് ഓഫ് കള്‍ച്ചേഴ്‌സ്', 'ഇന്‍ഡസ്ട്രിയല്‍ റെവലൂഷന്‍' തുടങ്ങിയ അധ്യായങ്ങളും നീക്കി.
മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നേരത്തേ സിബിഎസ്‌ഇയും ഒഴിവാക്കിയിരുന്നു. ഇസ്‌ലാമിക ചരിത്രം സംബന്ധിച്ച'സെന്‍ട്രല്‍ ഇസ്‌ലാമിക് ലാന്‍ഡ്‌സ്' എന്ന പാഠഭാഗവും പതിനൊന്നാംക്ലാസിലെ സിലബസില്‍ നിന്ന് കഴിഞ്ഞ അധ്യയന വര്‍ഷം സിബിഎസ്‌ഇ ഒഴിവാക്കിയിരുന്നു. സിബിഎസ്‌ഇ സ്കൂളുകള്‍ക്ക് പുറമേ ചിലയിടങ്ങളില്‍ സ്റ്റേറ്റ് ബോര്‍ഡ് സ്കൂളുകളും പിന്തുടരുന്നത് എന്‍സിഇആര്‍ടി സിലബസാണ്. മറ്റ് വിഷയങ്ങളിലെ പാഠപുസ്തകങ്ങളിലോ മറ്റ് ക്ലാസുകളിലോ സമാന പാഠഭാഗങ്ങള്‍ ഉള്ളതിനാലാണ് പുതിയ സിലബസില്‍ പലതും ഒഴിവാക്കിയിരിക്കുന്നതെന്നാണ് എന്‍സിഇആര്‍ടി നല്‍കുന്ന വിശദീകരണം.
Content Highlights: 'Mughal Empire' out of Class XII History Book of NCERT Syllabus


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !