ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ മാറ്റങ്ങള്‍ നിരനിരയായി വന്നുകൊണ്ടിക്കുകയാണ്. എന്നാല്‍ ഇത്തവണ ട്വിറ്ററിന്റെ ലോഗോ തന്നെ മാറ്റി ഞെട്ടിച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററില്‍ നിന്ന് ലോഗോ ആയിരുന്ന നീല പക്ഷി അപ്രത്യക്ഷമായി. പിന്നാലെ ഒരു നായയെ ലോഗോ ആക്കിയതോടെ ഉപഭോക്താക്കള്‍ അമ്പരന്നു. ലോഗോ മാറ്റം സ്ഥിരീകരിക്കുന്ന തരത്തില്‍ മസ്‌കും ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇനി ഈ നായ ട്വിറ്ററിന്റെ പുതിയ ലോഗോയായി തുടരുമെന്നാണ് വിവരം.
തിങ്കളാഴ്ച രാത്രി മുതലാണ് ലോഗം മാറ്റം ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നീല പക്ഷിക്ക് പകരം നായയെ കാണാന്‍ തുടങ്ങി.ട്വിറ്റര്‍ ലോഗോയില്‍ എല്ലാവരും നായയെ കാണുന്നുണ്ടോ എന്ന് അവര്‍ പരസ്പരം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.കുറച്ച് സമയത്തിനുള്ളില്‍, #DOGE ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. ട്വിറ്റര്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഉപയോക്താക്കള്‍ കരുതിയത്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ട്വിറ്റര്‍ ലോഗോ മാറ്റിയതായി ഇലോണ്‍ മസ്‌ക് ഒരു ട്വീറ്റ് ചെയ്തു. ഇതോടെ ഉപഭോക്താക്കളുടെ സംശയം നീങ്ങി.
ചൊവ്വാഴ്ച രാത്രി 12:20 ഓടെയാണ് ഇലോണ്‍ മസ്‌ക് ഒരു ഫോട്ടോ ട്വീറ്റ് ചെയ്തത്. അതില്‍ ഒരു നായ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുകയും ട്രാഫിക് പോലീസിനെ തന്റെ ലൈസന്‍സ് കാണിക്കുകയും ചെയ്യുന്നു. ഈ ലൈസന്‍സില്‍ ഒരു നീല പക്ഷിയുടെ ഫോട്ടോയുണ്ട് (പഴയ ട്വിറ്റര്‍ ലോഗോ). അതിനുശേഷം നായ ട്രാഫിക് പോലീസിനോട് പറയുന്നു, 'ഇതൊരു പഴയ ഫോട്ടോയാണ്'. മസ്‌കിന്റെ ഈ ട്വീറ്റിന് പിന്നാലെ ട്വിറ്ററില്‍ പ്രചരിച്ചിരുന്ന വിവിധ ഊഹാപോഹങ്ങള്‍ക്ക് വിരാമമായി.
മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷമാണ് ഇലോണ്‍ മസ്‌ക് വാങ്ങിയത്.ഇതിനായി അദ്ദേഹം 44 ബില്യണ്‍ ഡോളറിന്റെ ഇടപാട് നടത്തിയിരുന്നു. ഇടപാടില്‍ നിന്ന് പിന്മാറാന്‍ മസ്‌ക് ശ്രമിച്ചുവെങ്കിലും വിഷയം കോടതിയിലെത്തിയതോടെ കൃത്യസമയത്ത് കരാര്‍ പൂര്‍ത്തിയാക്കി.ഈ പ്ലാറ്റ്‌ഫോം വാങ്ങുന്നതിനായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അദ്ദേഹം കരാര്‍ ഒപ്പിട്ടിരുന്നു. അന്നുമുതല്‍, ട്വിറ്ററില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ട്വിറ്റര്‍ കരാര്‍ ഉണ്ടാക്കിയ ഉടന്‍, സിഇഒ പരാഗ് അഗര്‍വാള്‍ ഉള്‍പ്പെടെ നിരവധി വലിയ ഉദ്യോഗസ്ഥരെ അദ്ദേഹം കമ്പനിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുശേഷം നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ബാക്കിയുള്ള ജീവനക്കാരോട് കൂടുതല്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
Content Highlights: Twitter logo 'tickled' on desktop version; Now the Shiba Inu dog



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !