Trending Topic: Latest

പ്രധാന മന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടതിൽ അഭിമാനമെന്ന് നവ്യ നായർ

0
പ്രധാന മന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടതിൽ അഭിമാനമെന്ന് നവ്യ നായർ Navya Nair says she is proud to share the stage with the Prime Minister

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം കൊച്ചിയിലെ യുവം പരിപാടിയിൽ പങ്കെടുക്കാൻ നടിയും നർത്തകിയുമായ നവ്യ നായരും എത്തിയത്. ഇതേതുടർന്ന് സോഷ്യൽ മീഡിയയിൽ നവ്യയ്ക്കെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി നവ്യ നായർ എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം കുറിപ്പും ഇൻസ്റ്റഗ്രാമിൽ നവ്യ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനം' എന്നാണ് നവ്യ കുറിച്ചത്.

മോദി നടത്തിയ കേരള സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച യുവം 2023 പരിപാടിയിൽ രാഷ്ട്രീയ, സാംസ്കാരിക, സിനിമാ മേഖലകളിൽ നിന്ന് ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. അപർണ ബാലമുരളി, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, നവ്യ എന്നിവരും പരിപാടിയുടെ ഭാഗമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ നവ്യക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. നവ്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്ന തരത്തിലാണ് കമൻറുകൾ വരുന്നത്. നവ്യ പറഞ്ഞതാണെന്ന പേരിൽ ഒരു വ്യാജവാർത്തയുടെ സ്ക്രീൻ ഷോട്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നടി അപർണയെപ്പോലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ താനും പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രമെന്നും അന്നുമിന്നും ഇടത് രാഷ്ട്രീയം എന്നുമായിരുന്നു വാർത്തയിലെ തലക്കെട്ട്. 

അതേസമയം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദനും എത്തിയിരുന്നു. നാൽപ്പത്തിയഞ്ച് മിനിറ്റ് അദ്ദേഹവുമായി സംസാരിക്കാൻ സമയം ലഭിച്ചെന്നും കുറച്ചു കാലമായി ഗുജറാത്തിയിലായിരുന്നു തങ്ങളുടെ ആശയവിനിമയമെന്നും ഉണ്ണി പറഞ്ഞിരുന്നു. വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ്, കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം, യുവം 2023 എന്നിവയാണ് കേരള സന്ദർശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പങ്കെടുത്ത പ്രധാന പരിപാടികൾ.
Content Highlights: Navya Nair says she is proud to share the stage with the Prime Minister
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !