വളാഞ്ചേരി : ഇന്ത്യൻ ജനതക്ക് വേണ്ടി പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് നിരന്തരം ചോദ്യങ്ങൾ ചോദിച്ചതിനാണ് രാഹുൽ ഗാന്ധി പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപെട്ടതെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി. ടി. ബൽറാം അഭിപ്രായപെട്ടു.കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിനിധി സമ്മേളനം വളാഞ്ചേരി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കൽപ്പിക ശത്രുവിനെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്ന ഫാസിസ്റ്റ് തന്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെട്ടുകഥകളെ യഥാർത്ഥ വൽക്കരിക്കാൻ ശ്രമിക്കുന്ന കേരള ലവ് സ്റ്റോറിയെന്ന സിനിമയെന്നും അദ്ദേഹം അഭിപ്രായപെട്ടു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശബാബ് വാക്കരത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി,
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഒ. കെ. ഫാറൂഖ്, യു. കെ. അഭിലാഷ്, ഷഹനാസ് പാലക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ അഷ്‌റഫ് കുഴിമണ്ണ,
മുഹമ്മദ് പാറയിൽ ഷഹനാസ് മാസ്റ്റർ,
കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജീബ് കൊളക്കാട്,ഹാഷിം ജമാൻ. സിദ്ധീഖ് കാടാമ്പുഴ. ജാസിർ പാറയിൽ എന്നിവർ പ്രസംഗിച്ചു.
Content Highlights: VT Balram inaugurated Youth Congress delegation meeting in Valanchery.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !