തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി യുവാവ് പിടിയില്‍. ബംഗളൂരു- കന്യാകുമാരി ഐലന്റ് എസ്പ്രസില്‍ വന്ന യുവാവാണ് അറസ്റ്റില്‍ ആയത്. രണ്ടര ലിറ്റര്‍ പെട്രോള്‍ ആണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്.
കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസിനെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് തൃശൂരില്‍ എത്തിയതാണ് യുവാവ്. ട്രെയിനില്‍ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോള്‍ ആണ് കുപ്പിയില്‍ ഉണ്ടായിരുന്നത് എന്നാണ് യുവാവ് മൊഴി നല്‍കിയത്.
വാഹനം പാര്‍സല്‍ അയക്കുമ്പോള്‍ ടാങ്കില്‍ പെട്രോള്‍ ഉണ്ടാകരുത് എന്നതിനാല്‍ ആണ് പെട്രോള്‍ കുപ്പിയില്‍ സൂക്ഷിച്ചത് എന്നാണ് യുവാവ് പറയുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അടക്കം എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ കൈയില്‍ കരുതരുതെന്നാണ് റെയില്‍വേയുടെ നിര്‍ദേശം.
Content Highlights: Youth arrested with petrol at Thrissur railway station


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !