അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി കിട്ടിയിട്ടില്ലെന്ന് ബന്ധുക്കള്‍.
കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു.
'14 പ്രതികളെ ശിക്ഷിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ സന്തോഷമുണ്ട്. താഴെക്കിടയില്‍ നിന്ന് ഇത്രയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. കോടതിയോടും നന്ദിയുണ്ട്. ഇതേപോലെ തന്നെ പോരാടി വെറുതെ വിട്ട രണ്ടുപേരെ കൂടി ശിക്ഷിക്കുന്നതിന് നടപടികളുമായി മുന്നോട്ടുപോകും. നിരവധി ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിട്ടാണ് ഇവിടെ വരെ എത്തിയത്'- സഹോദരി സരസു പറഞ്ഞു.
'പോരാട്ടത്തിലൂടെ 14 പേര്‍ കുറ്റക്കാരാണ് എന്ന വിധി സമ്ബാദിക്കാന്‍ സാധിച്ചു. രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി വരെ എത്താന്‍ കഴിയും എന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകും. എന്നാല്‍ മധുവിന് നീതി കിട്ടിയില്ല. 16 പേരും ശിക്ഷിക്കപ്പെടുമ്ബോള്‍ മാത്രമാണ് മധുവിന് പൂര്‍ണമായി നീതി കിട്ടുകയുള്ളൂ. എങ്കിലും 14 പേരെ ശിക്ഷിക്കാന്‍ കഴിഞ്ഞല്ലോ. ഈ ആത്മവിശ്വാസത്തോടെ നിയമനടപടികളുമായി മുന്നോട്ടുപോകും. കേസില്‍ സഹായിച്ച അഗളി പൊലീസിലെ ഉദ്യോഗസരടക്കമുള്ളവരോട് നന്ദിയുണ്ട്'- സരസു വ്യക്തമാക്കി.
Content Highlights: Madhu has not got justice; Ready to go all the way to the Supreme Court; Mother and sister


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !