കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനല്‍ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.
കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയില്‍ പീച്ചി ഡാമിന് സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിതിന്‍ പോള്‍സണ്‍ (33) ആണ് ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനല്‍ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനല്‍ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.
കൊച്ചിലെ ഒരു സ്വകാര്യ ടെലികോം കമ്ബനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലിചെയ്യുന്ന പ്രതി ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത് തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി തൃപ്പൂണിത്തുറയില്‍ ഒരു ഫ്‌ലാറ്റില്‍ എത്തിച്ച് പിഡിപ്പിക്കുകയും പിഡന ശേഷം യുവതിയുടെ കാറുമായി കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച വിവരമറിഞ്ഞ പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
Content Highlights: YouTube channel harassed anchor; The youth was arrested


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !