പ്ലസ്ടു പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ താലി ചാര്‍ത്തി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

0
ഭാര്യയും ഒരു മകളുമുള്ള ഇയാള്‍ പഠിപ്പിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വശത്താക്കുകയും പ്ലസ്ടു പരീക്ഷ കഴിഞ്ഞതിന് പിന്നാലെ തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയുമായിരുന്നു.
പ്ലസ്ടു പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ അധ്യാപകന്‍ താലി ചാര്‍ത്തി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍ The teacher pretended to be in love with the student who was teaching the secondary school; Teacher arrested in POCSO case
പ്രതീകാത്മക ചിത്രം

ചിറ്റൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച അധ്യാപകന്‍ അറസ്റ്റില്‍. ചിറ്റൂര്‍ ജില്ലയിലെ ഗംഗവരം മന്‍ഡല്‍ എന്ന സ്ഥലത്തുള്ള ചലപ്പതി എന്ന മുപ്പത്തിമൂന്നുകാരനായ അദ്ധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപകനായിരുന്ന ഇയാള്‍ കളവ് പറഞ്ഞാണ് പെണ്‍കുട്ടിയെ തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്ലസ്ടുവിന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പൊതുപരീക്ഷ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടുപോയത്.

ഭാര്യയും ഒരു മകളുമുള്ള ഇയാള്‍ പഠിപ്പിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വശത്താക്കുകയും പ്ലസ്ടു പരീക്ഷ കഴിഞ്ഞതിന് പിന്നാലെ തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയുമായിരുന്നു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപകനായിരുന്നു യുവാവ്. ഇയാള്‍ കളവ് പറഞ്ഞാണ് പെണ്‍കുട്ടിയെ തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്ലസ്ടുവിന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പൊതുപരീക്ഷ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടുപോയത്. പതിനേഴുകാരിയുമായി തിരുപ്പതിയിലെത്തിയ അദ്ധ്യാപകന്‍ ഇവിടെയുള്ള ക്ഷേത്രത്തില്‍ വച്ച്‌ താലിചാര്‍ത്തുകയായിരുന്നു.

തന്നെ വിശ്വസിക്കണമെന്നും, ചതിക്കുകയില്ലെന്നും ഇയാള്‍ പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ യുവാവിന്റെ സ്വഭാവത്തില്‍ പൊടുന്നനെയുണ്ടായ മാറ്റത്തില്‍ പെണ്‍കുട്ടി അസ്വസ്ഥയാവുകയും, വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
Content Highlights: The teacher pretended to be in love with the student who was teaching the secondary school; Teacher arrested in POCSO case
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !