കുസൃതി കാണിച്ച നാലു വയസുകാരിയെ പൊരിവെയിലിൽ ടെറസിൽ കെട്ടിയിട്ടു, ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ

0

ഗുവാഹത്തി:
കുസൃതി കാണിച്ചെന്ന് ആരോപിച്ച് നാലു വയസുകാരിയായ വളർത്തു മകളെ പൊള്ളുന്ന വെയിലിൽ ടെറസിൽ കെട്ടിയിട്ട സംഭവത്തിൽ ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ. അസമിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സംഗീത ദത്തയും ഭർത്താവ് ഡോ. വാലിയുൽ ഇസ്ലാമുമാണ് അറസ്റ്റിലായത്.

ശനിയാഴ്ചയാണ് ഇവർക്കെതിരെ പൊലീസ് കേസ് രജസ്റ്റർ ചെയ്യുന്നത്. കുസൃതി കാണിച്ചെന്ന് ആരോപിച്ച് ഇരുവരും ചേർന്ന് മകളെ ടെറസിലെ തൂണിൽ കെട്ടിയിടുകയായിരുന്നു. ബാലാവകാശ പ്രവർത്തകൻ മിഗ്വേൽ ദാസ് ക്യുവാണ് ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുമ്പോൾ കുട്ടിക്ക് സൂര്യാഘാതമേറ്റിരുന്നു. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നതായും മിഗ്വേൽ കുറിപ്പിൽ പറഞ്ഞു. കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

സംഭവം വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ ഡോ. സംഗീതയെ മേഘാലയയിലെ റിഭോയിൽ നിന്നാണ് പിടികൂടിയത്. ഡോ. വാലിയുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തങ്ങനെ മനപ്പൂർവം കേസിൽ കുടുക്കാൻ നോക്കുന്നതാണെന്ന് ഡോ. സം​ഗീത ആരോപിച്ചു. ഡോ.വലിയുൽ നേരത്തെയും സമാനമായ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Content Highlights: A mischievous four-year-old girl was tied to the terrace in scorching sun, and a doctor and couple were arrested
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !