മക്ക : വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ഇന്ന് ഔദ്യോഗിക തുടക്കം. മക്കയിലുള്ള മുഴുവൻ തീര്‍ഥാടകരും ഇന്ന് ഉച്ചയോടെ 7 കിലോമീറ്റര്‍ അകലെയുള്ള മിനായിലെ തമ്ബുകളില്‍ എത്തും.
തിരക്ക് ഒഴിവാക്കാൻ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇന്നലെ രാത്രി തന്നെ എത്തിച്ചേര്‍ന്നു.
മിനായിലെ കൂടാരങ്ങളില്‍ പുലരുവോളം പ്രാര്‍ഥനയില്‍ മുഴുകുന്ന തീര്‍ഥാടകര്‍ നാളത്തെ അറഫ സംഗമത്തിനുള്ള കാത്തിരിപ്പിലാണ്. നാളെ പുലര്‍ച്ചെ അറഫയിലേക്കു നീങ്ങി ഉച്ചയോടെ മൈതാനിയില്‍ സംഗമിക്കും.
18 ലക്ഷം വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ 20 ലക്ഷത്തിലേറെപ്പേരാണ് ഇത്തവണ ഹജ് നിര്‍വഹിക്കുന്നത്.
Content Highlights: Holy Hajj starts today; Arafa meeting tomorrow
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !