ബാങ്കുകളിലും മറ്റും പോയി നോട്ടുകള്‍ മാറിയെടുക്കാൻ സമയമില്ലാത്തവര്‍ക്കായി വീട്ടുപടിക്കല്‍ 2,000 രൂപ നോട്ടുകള്‍ മാറാൻ സൗകര്യമൊരുക്കി ആമസോണ്‍ പേ.
മാറ്റിയെടുക്കേണ്ടതായുള്ള 2000 ത്തിന്റെ നോട്ടുകള്‍ ആമസോണ്‍ പേ ബാലൻസ് ആയി ആമസോണ്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. അപ്പോള്‍ തന്നെ തുക ഡിജിറ്റല്‍ വാലറ്റിലുമെത്തും. ഈ തുക ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും മറ്റും ഉപയോഗിക്കാം. വീടുകളില്‍ ഇതേ തുകക്ക് ആമസോണ്‍ സാധനങ്ങള്‍ എത്തിക്കുമ്ബോഴും 2,000 രൂപ നല്‍കാം ആമസോണിന്റെ പുതിയ ക്യാഷ് ലോഡ് ഫീച്ചര്‍ പ്രകാരം മിനിറ്റുകള്‍ക്കുള്ളില്‍ 2,000 രൂപ നോട്ടുകള്‍ മാറാം.
2000 ത്തിന്റെ കറൻസികള്‍ കൈമാറ്റം ചെയ്യുന്നതിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ആമസോണിന്റെ ഡോര്‍സ്റ്റെപ് സേവനം വലിയ ആശ്വാസമാകും. ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 50,000 രൂപ വരെ ഇത്തരത്തില്‍ നിക്ഷേപിക്കാമെന്ന് ആമസോണ്‍ അറിയിച്ചു. ആമസോണ്‍ പേയുടെ ഡോര്‍സ്റ്റെപ്പ് സേവനം വഴി ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഈസിയായി 2000 രൂപ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് മാറ്റിയെടുക്കാം. ഈ തുക ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈണ്‍ ഷോപ്പിംഗ്, റീട്ടെയില്‍ കടകളില്‍ ബാര്‍ക്കോഡ് സ്‌കാനിംഗ് വഴിലുള്ള പേമെന്റുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കാം. ഈ പണം മറ്റു അക്കൗണ്ടുകളിലേയ്ക്കും, ഉപഭോക്തൃ അക്കൗണ്ടുകളിലേയ്ക്കും മാറ്റുകയും ചെയ്യാം.
ഈ സൗകര്യം ലഭ്യമാക്കുന്നതിന്, ഉപഭോക്താക്കള്‍ ആമസോണ്‍ ആപ്പില്‍ വീഡിയോ കെവൈസി പൂര്‍ത്തിയാക്കണം, ഇതിന് ഏകദേശം പത്ത് മിനിറ്റ് സമയം എടുക്കും. മെയ് 19-നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ കറൻസി നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിൻവലിച്ചതായി പ്രഖ്യാപിച്ചത്; നിലവിലുള്ള നോട്ടുകള്‍ സെപ്തംബര്‍ 30നകം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാവുന്നതുമാണ്.
Content Highlights: 'Cash Load Feature'; Amazon has prepared an opportunity to change the '2000' rupee note at home
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !