ബംഗളൂരു: ഭാര്യയുടെ കാമുകന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവിന്റെ പ്രതികാരം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ സാമൂഹിക മാധ്യമഘങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി താലുക്കിലാണ് സംഭവം.
മാരേഷ് എന്ന യുവാവിന്റെ കഴുത്താണ് മുറിച്ചത്. ഇയാള്‍ക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച വിജയ് മാരേഷിന്റെ കഴുത്ത് മുറിച്ച് രക്തം കുടിക്കുകയായിരുന്നു.
ജൂണ്‍ പത്തൊന്‍പതിനായിരുന്നു സംഭവം. സുഹൃത്ത് ജോണിനൊപ്പം മാരേഷിനെ സമീപത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് മാരേഷിന്റെ കഴുത്ത് മുറിച്ച് വിജയ് രക്തം കുടിച്ചു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന ജോണ്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പരിക്കേറ്റ മാരേഷ് ആശുപത്രിയിലാണ്. യുവാവിന്റെ പരാതിയിലാണ് വിജയിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlights: Infidelity with wife; Young man cuts lover's throat and drinks blood; The friend recorded the video
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !