തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തില്‍ സമൂഹത്തെ വിപത്തില്‍ നിന്ന് രക്ഷിക്കുന്നതിന് സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കേരള പൊലീസ്. കുഞ്ഞുങ്ങള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് സമൂഹത്തിന്റെ ജാഗ്രത ആവശ്യമാണ്. ഏതുസമയത്തും എല്ലാ സഹായത്തിനും തങ്ങള്‍ റെഡിയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ് വീഡിയോയില്‍ പറയുന്നു.
മക്കള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ഈ വീഡിയോ കാണണമെന്ന ആമുഖത്തോടെയാണ് വീഡിയോ. കേരളത്തില്‍ 1057 വിദ്യാലയങ്ങളില്‍ ലഹരിയുടെ ഉപയോഗം നടക്കുന്നതായി കേരള പൊലീസ് അറിയിച്ചു.. അരഗ്രാം എംഡിഎംഎ എന്നത് ഒരു കിലോ കഞ്ചാവിന് തുല്യമാണ്. അതായത് ജാമ്യമില്ലാ കുറ്റമാണ് എന്ന് അര്‍ത്ഥം. ഒരു ദിവസം ഒരു തവണ എംഡിഎംഎ ഉപയോഗിച്ചാല്‍ തന്നെ രണ്ടുദിവസത്തേയ്ക്ക് ബോധം നഷ്ടപ്പെടുമെന്ന കാര്യം മറക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Content Highlights: Don't forget to watch this video for kids!; Kerala Police on World Anti-Drug Day
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !