എടയൂർ ഗ്രാമ പഞ്ചായത്തിലേക്ക് സേവനങ്ങൾ ആവശ്യാർത്ഥം വന്ന ജനസേവകനെ കയ്യേറ്റം ചെയ്ത ലീഗ് മെമ്പർ അയ്യൂബിനെ അറസ്റ്റ് ചെയ്യണമെന്ന് CPI(M) ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
എടയൂർ ഗ്രാമ പഞ്ചായത്ത് 7-ാം വാർഡിലെ പൊതു പ്രവർത്തകനായ പാലക്കപറമ്പിൽ സലീം തന്റെ സുഹൃത്തിന്റെ വീട് നമ്പറിംഗ് ആവശ്യാർത്ഥം അപേക്ഷ നല്കുന്നതിന് വേണ്ടി പഞ്ചായത്ത് ഓഫിസിൽ എത്തുകയും ക്രിമിനൽ പശ്ചാത്തലമുള്ള ലീഗ് പഞ്ചായത്ത് മെമ്പർ യാതൊരു കാര്യകാരണവുമില്ലാതെ ക്രൂരമായി ആക്രമിക്കുകയായിരുന്നു വെന്ന് CPM നേതാക്കൾ പറഞ്ഞു.
ഗ്രാമ പഞ്ചായത്തുകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ട മെമ്പർ, സേവനത്തിനു വന്ന സലീമിനെ വൈരാഗ്യ ബുദ്ധിയോടെ അക്രമിച്ചത് നീതീകരിക്കാനാവില്ലന്നും മെമ്പറെ അറസ്റ്റ് ചെയ്യണമെന്നും CPI(M) ലോക്കൽ കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു
Content Highlights: Complaint that panchayat member assaulted a public servant in Edayur...
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !