മലപ്പുറം ജില്ലയിലെ 4 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 10 ന് നടക്കും. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട്(വാര്‍ഡ്-2, ജനറല്‍), ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് (വാര്‍ഡ്-14, സ്ത്രീ സംവരണം), തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം (വാര്‍ഡ്-11, പട്ടികജാതി സംവരണം), പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കട്ടിലശ്ശേരി (വാര്‍ഡ് -16, ജനറല്‍) എന്നീ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വിജ്ഞാപനം ഇന്ന് (ജൂലൈ 15) പുറപ്പെടുവിക്കും. ജൂലൈ 22 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. സൂക്ഷ്‌മപരിശോധന 24 നാണ്. 26 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ ആഗസ്റ്റ് 11 ന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Content Highlights:By-elections in local wards on August 10
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !