നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന നടത്തി. പലചരക്ക്, പഴം-പച്ചക്കറി, മത്സ്യ-മാംസ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 95 കടകളില്‍ നടത്തിയ പരിശോധനയില്‍ 51 ഇടങ്ങളില്‍ ക്രമക്കേടുകൾ കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ കർശന മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. കൂട്ടിലങ്ങാടിയിൽ നടത്തിയ പരിശോധനക്ക് ജില്ലാ സപ്ലൈ ഓഫീസർ എൽ മിനി നേതൃത്വം നൽകി. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹിമാൻ, റേഷനിങ് ഇൻസ്‌പെക്ടർമാരായ പി. സതീഷ്, ടി.എ രജീഷ് കുമാർ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പൊതുവിതരണം, റവന്യൂ, ലീഗൽ മെട്രോളജി, ഫുഡ് ആൻഡ് സേഫ്റ്റി, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ജില്ലയിൽ ഉടനീളം വ്യാപക പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എല്‍. മിനി അറിയിച്ചു.
Content Highlights: Price rise: Public supply department tightens inspection in the market
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !