ചാറ്റ്ജിപിടി ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2022 നവംബര്‍ 30നു പുറത്തിറങ്ങിയതു മുതല്‍ അനുദിനം ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്ന എഐ ചാറ്റ്‌ബോട് ആണ് ചാറ്റ്ജിപിടി.
5 ദിവസത്തിനുള്ളില്‍ 10 ലക്ഷം ഉപയോക്താക്കളെയാണ് ചാറ്റ്ജിപിടി നേടിയത്. ഫെബ്രുവരിയില്‍ ഇത് 10 കോടി അക്കൗണ്ടുകളായി ഉയരുകയും ചെയ്തു. എന്നാല്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ചാറ്റ്ജിപിടി സേവനങ്ങളില്‍ ജൂണില്‍ ഉപയോക്താക്കളുടെ എണ്ണം 10% കുറഞ്ഞെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
വെബ്‌സൈറ്റിനു പുറമേ ചാറ്റ്ജിപിടിക്ക് ഐഫോണില്‍ സ്വന്തം ആപ്പുമുണ്ട്. സേവനം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ചാറ്റ്ജിപിടിയുടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. ഐഫോണ്‍ ആപ്പിന്റെ ഡൗണ്‍ലോഡിലും കുറവുണ്ടായിട്ടുണ്ട്. മുഖ്യ എതിരാളികളായ ഗൂഗിള്‍ ബാര്‍ഡ്, ക്യാരക്ടര്‍ എഐ എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
Content Highlights: Users are less passionate about ChatGPT; At least 10% users in June alone
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !