ഇരിമ്പിളിയം: മലബാർ ദേവസ്വത്തിന് കീഴിലുള്ള വലിയകുന്ന് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലും സമീപത്തെ അയ്യപ്പക്ഷേത്രത്തിലും മോഷണം. ഇരുക്ഷേത്രങ്ങളിലെയും ഭണ്ഡാരം കുത്തിത്തുറന്നാണ് കവർച്ച. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. നശിപ്പിച്ച ഭണ്ഡാരങ്ങള്‍ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ചു. നരസിംഹമൂര്‍ത്തി ക്ഷേത്രത്തിൽ നാലമ്പലത്തിലെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ മുഖ മണ്ഡപത്തിനടുത്തുള്ള ഭണ്ഡാരമാണ് തകർത്തത്. ശ്രീകോവിലിനുള്ളിൽ കയറിയിട്ടില്ല. അവസാനമായി ജൂൺ 23 നാണ് ക്ഷേത്ര അധികൃതർ ഭണ്ഡാരങ്ങൾ തുറന്നത്.
അയപ്പക്ഷേത്രത്തില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ ശ്രീകോവിലിനുള്ളിലും മോഷണശ്രമം നടത്തി. ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചു. ഈ ക്ഷേത്രത്തിലെ സോപാനത്തിന് ഇരുഭാഗത്തുമുള്ള ഭണ്ഡാരങ്ങളുടെ പൂട്ട് പൊളിച്ചു. അയ്യപ്പ ക്ഷേത്രത്തില്‍ സി.സി.ടി.വി ഉണ്ടെങ്കിലും തിരിച്ചുവെച്ച നിലയിലായിരുന്നു. ക്ഷേത്രങ്ങള്‍ക്ക് മുന്നിലുള്ള ലൈറ്റുകളും എടുത്തുമാറ്റിയിട്ടുണ്ട്. ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി.
Content Highlights: Theft at Valiyakunn Narasimhamurthy Temple and Ayyappa Temple
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !