കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാലോട്ടുപള്ളി വിഎംഎം സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റിദാന്‍ (12) ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം.
മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡിന്റെ മറുഭാഗത്തേക്ക് കടക്കുവാന്‍ ശ്രമിക്കവേ, മട്ടന്നൂരില്‍ നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ബസ് റിദാനെ ഇടിക്കുകയായിരുന്നു. കുമ്മാനം സ്വദേശികളായ ഷഹീര്‍- നൗഷീന ദമ്പതികളുടെ മകനാണ് മുഹമ്മദ് റിദാന്‍.
Content Highlights: A 7th grader was killed when a KSRTC bus hit him while crossing the road
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !