എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22% സെസ് ബാധകമായിരിക്കുമെന്നു വ്യക്തമാക്കി കേന്ദ്രം. എക്‌സ്‌യുവി, എസ്‌യുവി, എംയുവി എന്ന വ്യത്യാസമുണ്ടാകില്ല.
എന്‍ജിന്‍ ശേഷി 1,500 സിസിക്കു മുകളില്‍, നീളം 4 മീറ്ററില്‍ കൂടുതല്‍, ഗ്രൗണ്ട് ക്ലിയറന്‍സ് 170 മില്ലിമീറ്ററിനു മുകളില്‍ എന്നീ മാനദണ്ഡങ്ങളുള്ള വാഹനം ഏതു പേരില്‍ അറിയപ്പെട്ടാലും സെസ് ബാധകമാകും.
ഏതെങ്കിലുമൊരു മാനദണ്ഡം പാലിക്കപ്പെടുന്നില്ലെങ്കില്‍ കുറഞ്ഞ സെസ് ആയിരിക്കും ബാധകം. അതുകൊണ്ട് തന്നെ ഈ ഗണത്തില്‍പ്പെടുന്ന, നിലവില്‍ കുറഞ്ഞ സെസ് ഈടാക്കുന്ന വാഹനങ്ങളുടെ വില കൂടാം. നിലവില്‍ 20 ശതമാനം സെസ് ഏര്‍പ്പെടുത്തിയിട്ടുള്ള യുട്ടിലിറ്റി വാഹനങ്ങളുടെ സെസ് 2 ശതമാനം ഉയരും. എസ്‌യുവിക്ക് നിലവില്‍ 22% സെസ് ആണുള്ളത്. ഇത് എല്ലാ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ബാധകമാക്കുകയാണ്.
Content Highlights: Center says 22% cess applicable on all types of utility vehicles
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !