ദില്ലി: നിശ്ചിത തുകയ്ക്ക് മുകളില്‍ സംസ്ഥാനത്തിനകത്തും സ്വര്‍ണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ - വേ ബില്‍ സമ്ബ്രദായം ഏര്‍പ്പെടുത്തി ജി എസ് ടി കൗണ്‍സില്‍ യോഗം.
രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ - വേ ബില്‍ സമ്ബ്രദായത്തിന് ജി എസ് ടി കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന രംഗത്തെത്തി. സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ വേ ബില്‍ ഏര്‍പ്പെടുത്താനുള്ള ജി എസ് ടി കൗണ്‍സില്‍ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് സ്വര്‍ണ വ്യാപാരികളുടെ സംഘടന അഭിപ്രായപ്പെടുന്നത്. രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാല്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ ചെറുകിട കച്ചവടക്കാര്‍ ഇല്ലാതാകുമെന്നും ഗോള്‍ഡ് ആൻഡ് സില്‍വര്‍ മാര്‍ച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാട്ടി.
രാജ്യത്ത് കാൻസര്‍ മരുന്നുകളുടെ വില കുറയ്ക്കാനുള്ള നടപടികളുണ്ടായി എന്നതാണ് ജി എസ് ടി കൗണ്‍സില്‍ യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന്. കാൻസറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാൻ അൻപതാമത് ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായി. ചികിത്സയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിലയും കുറയും. തിയേറ്ററിനകത്ത് വില്‍ക്കുന്ന ഭക്ഷണത്തിന്റെ ജി എസ് ടി നിരക്ക് കുറയ്ക്കാനും യോഗത്തില്‍ തീരുമാനമായി. നേരത്തെ 18% ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയ്ക്കാനാണ് ജി എസ് ടി യോഗ തീരുമാനം. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓണ്‍ലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്ക് 28% ജി എസ് ടി നിരക്ക് ഏര്‍പ്പെടുത്തി. പാകം ചെയ്യാത്തതും വറക്കാത്തതുമായി ഭക്ഷണങ്ങള്‍ക്കും വില കുറയും. പാക്ക് ചെയ്ത് പപ്പടത്തിന് ജി എസ് ടി പതിനെട്ടില്‍ നിന്ന് അഞ്ചാക്കി കുറച്ചു.
Content Highlights: GST introduced e-way bill system for gold; Traders against the decision
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !