മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിനോടനുബന്ധിച്ച് നടന്ന അനുശോചന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടയിൽ ഹൗളിംഗ് വന്നതിന്റെ പേരിൽ മൈക്ക് , ആംപ്ലിഫയർ എന്നിവ കസ്റ്റഡിയിലെടുത്ത പോലീസിന്റെ പരിഹാസ നടപടിക്കെതിരെ ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ലൈറ്റ് , സൗണ്ട്സ് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്ത നടപടി പിൻവലിക്കുക.
മേഖലയെ തകർക്കുന്ന സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെയും ലൈറ്റ് , സൗണ്ട് തൊഴിൽ മേഖലയെ ചൂഷണം
ചെയ്യുന്ന അശാസ്ത്രീയ നിയമങ്ങൾക്കെതിരെയും
ശക്തമായ സമരപരിപാടികളുടെ ഭാഗമായി 2023 ആഗസ്റ്റ് 9ന്
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ
ഏകദിന ഉപവാസ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Content Highlights: The act of seizing Mike is ridiculous... The association will go on a hunger strike..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !