കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ (എസ്എംഎഎം) പദ്ധതിയില്‍ യന്ത്രങ്ങള്‍ സബ്‌സിഡിയോടെ സ്വന്തമാക്കാം. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷക കൂട്ടായ്മകള്‍, എഫ്പിഒകള്‍, പഞ്ചായത്തുകള്‍ 40 ശതമാനവും സാമ്പത്തിക സഹായവും നല്‍കും. യന്ത്രവത്കരണതോത് കുറവായ പ്രദേശങ്ങളില്‍ ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനനവും സാമ്പത്തിക സഹായവും നല്‍കും. agrimachinery.nic.in/index വഴിയാണ് അപേക്ഷിക്കേണ്ടത്. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും ആലപ്പുഴ, കോഴിക്കോട് കൃഷി എക്‌സി. എഞ്ചിനിയര്‍ കാര്യാലയം, ജില്ലകളിലെ കൃഷി അസി. എഞ്ചിനിയര്‍ ഓഫീസ്, കൃഷിഭവന്‍ എന്നിവയുമായി ബന്ധപ്പെടാം. ഫോണ്‍ 0471 2306748, 0495 2725354
Content Highlights: Agricultural machinery can be acquired with subsidy
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !