ഈ സാമ്പത്തിക വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്.
കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ കാര്യമായ മാറ്റമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ സാദ്ധ്യതയില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാഴി യൂണിയനുകളും എതിർപ്പ് അറിയിച്ചിരുന്നു. ഡ്രൈ ഡേയുടെ തലേദിവസം മദ്യവിൽപന കൂടുന്നതിനാൽ സർക്കാരിന് കാര്യമായ നഷ്ടമില്ല.
ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷത്തെ നയത്തിൽ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പിലായിട്ടില്ല. ഫീസ് കുറയ്ക്കണമെന്ന ഐടി വകുപ്പിന്റെ ആവശ്യം സർക്കാർ പരിഗണനയിലാണ്. നിയമസഭാ സബ്ജക്ട് കമ്മിറ്റി വിഷയം പരിശോധിക്കുകയാണ്. അതിനുശേഷം ഈ വർഷം തന്നെ നടപ്പിലാക്കാനാണ് ആലോചന. കള്ള് ഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദേശങ്ങളുണ്ടാകും. ഏപ്രിൽ മാസത്തിൽ പുതിയ മദ്യനയം വരേണ്ടതാണെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.
Content Highlights: Cabinet approves liquor policy; Bar license fee increased by 5 lakhs
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !