കോട്ടക്കല്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ എംടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
രാഹുലിന് എംടി ഒരു പേന സമ്മാനിക്കുകയും ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു.
എംടിയുടെ പുസ്തകങ്ങളേക്കുറിച്ചും സിനിമകളേക്കുറിച്ചും സംസാരിച്ച രാഹുല്‍, എംടിയുടെ ചലച്ചിത്രമായ നിര്‍മാല്യത്തെയും വിഖ്യാത നോവല്‍ രണ്ടാമൂഴത്തെക്കുറിച്ചും പരാമര്‍ശിച്ചു. ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചര്‍ച്ചയില്‍ കടന്നുവന്നു.
എംടി സമ്മാനിച്ച പേന നിധി പോലെ സൂക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ഗാത്മകതയുടെയും അറിവിന്റെയും പ്രതീകമാണ് എംടിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു
എല്ലാ വര്‍ഷവും കര്‍ക്കകടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എംടി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയത്. പതിനാലു ദിവസമാണ് ചികിത്സ. രാഹുല്‍ ഗാന്ധിയും ചികിത്സയ്ക്കായാണ് കോട്ടക്കലില്‍ എത്തിയത്.
Content Highlights: 'Treasure up'; MT presented a pen to Rahul
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !