വിദ്യാലയങ്ങള്‍ക്ക് പ്രാദേശികമായി പ്രഖ്യാപിക്കുന്ന അവധി ദിനങ്ങള്‍ക്ക് പകരം മറ്റ് പ്രവൃത്തി ദിനങ്ങള്‍ കണ്ടെത്തണമെന്ന് അവശ്യപ്പെട്ട് പരാതി. അഴിമതി നിവാരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയിലാണ് കീഴുപറമ്പ് സ്വദേശിയുടെ ഈ ആവശ്യം. സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ അധ്യാപകര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്നതും രക്ഷാകര്‍തൃ യോഗങ്ങള്‍ ചേരുന്നതും അധ്യയന ദിനം നഷ്ടപ്പെടുത്തുന്നതായാണ് പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ളത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഈ പരാതി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയക്ടര്‍ എന്നിവര്‍ക്ക് കൈമാറി. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിനെതിരെയുള്ള പരാതി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഏറനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയും പ്രസവ ചികിത്സയും ഒരുക്കണമെന്ന വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കൈമാറി. അഴിമതി നിവാരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ മൂന്ന് പരാതികളാണ് ലഭിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. നാരായണന്‍ കുട്ടി മേനോന്‍, പി. ഗൗരി, ഹുസൂര്‍ ശിരസ്തദാര്‍ കെ. അലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്.
Content Highlights: The complaint box was opened; Need to find working days instead of local holidays
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !