അബുദാബി ബിഗ് ടിക്കറ്റിൽ 34 കോടിയിലേറെ രൂപ സ്വന്തമാക്കി കോഴിക്കോട് സ്വദേശി

0

ബിഗ് ടിക്കറ്റിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു ഫോൺ വന്നപ്പോൾ ആദ്യം വിശ്വസിച്ചില്ല. പിന്നീട് കൂട്ടുക്കാർ വിളിച്ച് പറഞ്ഞപ്പോൾ ആണ് സംഭവം സത്യമാണെന്ന് മനസിയാത്. ഇന്നലെ അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 34 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചത് മലയാളിക്കായിരുന്നു. സമ്മാനം ലഭിച്ച കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീന് വേണ്ടി ടിക്കറ്റെടുത്ത മകളുടെ ഭർത്താവ് നിഹാൽ പറമ്പത്തിൽ ആയിരുന്നു. സീരീസ് 253ലെ 061908 എന്ന നമ്പരാണ് ഇത്തവണ സമ്മാനം നേടിയത്. ഉമ്മുൽഖുവൈനിലെ ഒരു കെട്ടിട നിർമാണ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദലി. വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോയിരുന്നു. നാട്ടിലേക്ക് ആണ് ഫോൺ വിളി എത്തിയത്. ഉമ്മുൽഖുവൈനിലെ കമ്പനിയിൽ പർചേസ് മാനേജരാണ് മകളുടെ ഭർത്താവ് നിഹാൽ.

കഴിഞ്ഞ 30 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് മുഹമ്മദലി. വർഷങ്ങളായി അദ്ദേഹം വിവിധ നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നുണ്ട്. അബുദാബിയിലെയും അൽഐനിലേയും വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ എത്തി നേരിട്ടായിരുന്നു ഇവർ ടിക്കറ്റ് എടുത്തിരുന്നത്. പിന്നീട് മരുമകൻ നിഹാൽ ആണ് ഓൺലെെനിലൂടെ ടിക്കറ്റ് വാങ്ങുന്നതിന് തുടക്കമിട്ടത്. ഭാര്യാ പിതാവിന് വേണ്ടി പിന്നീട് ടിക്കറ്റ് എടുത്തത് എല്ലാം നിഹാൽ ആയിരുന്നു. ഒറ്റയ്ക്കും ഒന്നോ രണ്ടോ കൂട്ടുകാരുമായി ചേർന്ന് ആയിരുന്നു ആദ്യ സമയങ്ങളിൽ ടിക്കറ്റ് എടുത്തിരുന്നത്. പിന്നീട് സംഘം ചേർന്ന് എടുക്കാൻ തുടങ്ങി. ഇത്തവണ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് 10 പേർ ചേർന്നാണ് ടിക്കറ്റ് സ്വന്തമാക്കിയത് . സമ്മാനത്തുക ഇവരുമായി പങ്കിടും.

പലപ്പോഴും നറുക്കെടുപ്പ് നടക്കുന്ന ദിവസം കൂട്ടുക്കാർ വിളിച്ച് നമുക്ക് സമ്മാനം അടിച്ചു എന്ന് പറയും. ഇന്നലെ ആദ്യം കൂട്ടുകാർ അടിച്ചെടാ മോനേ.. എന്ന് പറഞ്ഞ് വിളിച്ചപ്പോൾ അങ്ങനെയാണ് വിചാരിച്ചത്. തമാശ പറയുക ആയിരിക്കും. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ നിരവധി കോളുകൾ എത്തി. ഇപ്രാവശ്യം ശരിക്കുമടിച്ചെടാ മോനേ എന്ന് അവർ പറഞ്ഞെങ്കിലും വിശ്വസിക്കാൻ സാധിച്ചില്ല. നറുക്കെടുപ്പിന്റെ പടങ്ങളും വീഡിയോയും വാട്സപ്പിലൂടെ ലഭിച്ചു. പലരും വിളിക്കാൻ തുടങ്ങി. ബിഗ് ടിക്കറ്റിൽ നിന്ന് റിചാർഡിൻന്റെയും ബുഷ്റയുടെയും ഫോൺ വന്നപ്പോൾ അവിടത്തെ ഒച്ചയും ബഹളവും കാരണം ഒന്നും കേൾക്കാൻ സാധിച്ചില്ല. പിന്നീട് സോഷ്യൽ മീഡിയ വഴി അവർ പേരും, ടിക്കറ്റ് നമ്പറും പുറത്തുവിട്ടപ്പോൾ സംഭവം സത്യമാണെന്ന് മനസിലായി. ഉടൻ നാട്ടിലെ ഭാര്യാ പിതാവിനെ വിളിച്ച് വിവരമറിയിച്ചു.

സെയിൽസ്, പിആർഒ, മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നവർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. എല്ലാവർക്കും പല ആവശ്യങ്ങൾ ആയി പണം ആവശ്യമുള്ളവർ ആണ്. ഒന്നിച്ചോ അല്ലെങ്കിൽ ഒറ്റയ്ക്കോ ബിസിനസ് തുടങ്ങാൻ ആണ് ഇവർ ആ​ഗ്രഹിക്കുന്നത്. തനിക്ക് ലഭിക്കുന്ന പങ്ക് ഉപയോ​ഗിച്ച് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയാണ് ഉദ്യേശിക്കുന്നതെന്ന് മുഹമ്മദലി പറയുന്നു. 8 ടിക്കറ്റുകളെങ്കിലും മുഹമ്മദലിയും സംഘവും ആഴ്ചയിൽ എടുക്കാറുണ്ട്. ഇനിയും ഭാഗ്യ പരീക്ഷണം തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം. ഇപ്പോൾ നാട്ടിലാണ് മുഹമ്മദലിയുള്ളത്. ഉടൻ യുഎഇയിലേക്ക് മടങ്ങും. ഓഗസ്റ്റ് 3-ന് നടക്കുന്ന അടുത്ത തത്സമയ നറുക്കെടുപ്പിൽ സമ്മാനത്തുകയുടെ ചെക്ക് ഇവർക്ക് കെെമാറും.

Content Highlights: A native of Kozhikode won more than 34 crore rupees in the Abu Dhabi Big Ticket
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !