പെരുമ്പടപ്പ് ഗ്രാമസെക്രട്ടറിയേറ്റ് നിർമാണം പുരോഗമിക്കുന്നു; മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാകും

0


അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പെരുമ്പടപ്പ് പഞ്ചായത്തിന്റെ പുതിയ ഗ്രാമസെക്രട്ടറിയേറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നാലു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളുടെ നിർമാണം പൂർത്തിയായി. നാലാം നിലയുടെ നിർമാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. 
പഞ്ചായത്തിന്റെ തനത് ഫണ്ട് ഉൾപ്പെടെ വിവിധ ഫണ്ടുകൾ ഏകോപിച്ച് 1.89 കോടി രൂപ രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളുടെ പ്രവൃത്തികൾ പൂർത്തിയാക്കിയത്. നാലാം നിലയുടെ  നിർമ്മാണ പ്രവൃത്തികൾ, ലിഫ്റ്റ്, ഇന്റർ ലോക്ക്, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിനായി 1.15 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.  സർക്കാർ ഏജൻസിയായ എഫ്.ആർ.ബി.എല്ലിനാണ് നിർമാണ ചുമതല. സേവനങ്ങൾ തേടി പഞ്ചായത്തിലേക്ക് എത്തുന്ന ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുക, പഞ്ചായത്ത് പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പഞ്ചായത്തിനായി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ  കെട്ടിടം ഒരുക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻ.ആർ.ഇ.ജി.എസ്), കുടുംബശ്രീ, ഹരിത കർമസേന ഓഫീസ്, എ.ഇ ഓഫീസ്, സംയോജിത ശിശുവികസന സേവന പദ്ധതി (ഐ.സി.ഡി.എസ്), വിഭാഗങ്ങൾക്കുള്ള ഓഫീസുകളും പുതിയ കെട്ടിടത്തിൽ ക്രമീകരിക്കും.
നിർമാണ പ്രവൃത്തികൾ നവംബറോടെ പൂർത്തീകരിക്കുമെന്നും പുതിയ പഞ്ചായത്ത് കെട്ടിടം യാഥാർത്ഥ്യമാവുന്നതോടെ ആവശ്യങ്ങൾക്കായി വിവിധ ഓഫീസുകൾ തേടിയലയേണ്ട പൊതുജനത്തിന്റെ അവസ്ഥക്ക് ഏറെ ആശ്വാസമാവുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ പറഞ്ഞു.
നിലവിൽ പുത്തൻപള്ളി ആശുപത്രിക്ക് പിറകുവശത്തെ താത്കാലിക കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്.
Content Highlights:    Construction of Perumpadapp Village Secretariat is in progress; the work will be completed in three months...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !