തിരുവനന്തപുരം: മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ക്രൈസ്റ്റ് സർവ്വകലാശാല തിരുവനന്തപുരം നോഡൽ ഓഫീസിനുള്ളിലെ ശുചിമുറിയിൽ നിന്നാണ് ഹനുമാൻ കുരങ്ങിനെ പിടികൂടിയത് . ഹനുമാൻ കുരങ്ങ് നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ അറിയിച്ചു. കുരങ്ങ് പൂർണ ആരോഗ്യവനായിരുന്നുവെന്നും മൃഗശാല ഡയറക്ടർ അറിയിച്ചു.
കഴിഞ്ഞ ജൂൺ 13 നാണ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പപോയത്. പെൺകുരങ്ങാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. സാധാരണഗതിയിൽ ഇണയെ വിട്ട് പോകാത്ത പ്രകൃതമാണ് ഹനുമാൻ കുരങ്ങിനുള്ളത്. എന്നാൽ ഇത് ഇണയുടെ അടുത്തേക്ക് വരാൻ കൂട്ടാക്കാത്തത് മൃഗശാല ജീവനക്കാരെ കുഴക്കിയിരുന്നു.
ഒരു തവണ തിരിച്ചെത്തി മൃഗശാലയിലെ മരത്തിൽ സ്ഥാപനം പിടിച്ച കുരങ്ങിനെ വീണ്ടും കാണാതാകുകയായിരുന്നു. പിന്നീട് സമീപത്തുള്ള മാസ്കറ്റ് ഹോട്ടലിനടുത്തുള്ള പുളിമരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. തിരിച്ച് കൂട്ടിലെത്തിക്കാൻ വേണ്ടി പല വഴികളും മൃഗശാല അധികൃതർ നോക്കിയിരുന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.
അതിനിടെ രണ്ടു തവണ മൃഗശാല വളപ്പിൽ പ്രവേശിച്ച ശേഷം ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി. കൂടണയാനെത്തുന്ന കാക്കകൾ മരത്തിലിരുന്ന കുരങ്ങുമായി പ്രശ്നത്തിലായിരുന്നു. മൃഗശാല ജീവനക്കാർ നൂലിൽ കെട്ടി പഴങ്ങൾ എറിഞ്ഞു കൊടുത്തിരുന്നു. തളിരിലകൾ ഭക്ഷിച്ചാണ് കുരങ്ങ് ഇത്രയും ദിവസം തള്ളിനീക്കിയത്.
Content Highlights: Hanuman caught the monkey who had jumped out of the zoo
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !