തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സാങ്കേതിക മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സൈബര്‍ കേഡര്‍ രൂപീകരിച്ചു.
ടെലികമ്മ്യൂണിക്കേഷനിലെ മൂന്നിലൊന്നു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ഇവരെ സൈബര്‍ സെല്ലുകളിലും സൈബര്‍ ഡോമിലും നിയോഗിക്കും.
സൈബര്‍ സേനയിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ടെലികമ്മ്യൂണിക്കേഷൻ എസ്പിക്കും ഡിജിപി നിര്‍ദേശം നല്‍കി. സൈബര്‍ ഓപ്പറേഷൻസ് എസ്പി പരിശീലനത്തിനുള്ള കരട് കരിക്കുലം തയാറായിക്കിയിട്ടുണ്ട്.
കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ പരിശീലന ഷെഡ്യൂളും അധ്യാപകരെയും തീരുമാനിക്കും. 100 പേരുള്ള ബാച്ചുകളായാണ് പരിശീലനം. ആദ്യബാച്ചിന്റെ പരിശീലനം ജൂലൈ മൂന്നാം വാരം ആരംഭിക്കും. പരിശീലനത്തിന് ആവശ്യമായ സോഫ്റ്റുവെയര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കാൻ ഡിജിപി നിര്‍ദേശം നല്‍കി. സൈബര്‍ ഓപ്പറേഷൻ ഐജിയുടെ മേല്‍നോട്ടത്തിലായിരിക്കും പരിശീലനം. പരീശീലനത്തിന്റെ പുരോഗതിയും സ്വീകരിച്ച നടപടികളും പൊലീസ് ആസ്ഥാനത്ത് അറിയിക്കാനും നിര്‍ദേശം നല്‍കി.
Content Highlights: Kerala Police formed Cyber Cadre to prevent cyber crimes
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !