സ്കൂൾ അധ്യാപികമാർക്കിടയിലെ പ്രസവാവധി തട്ടിപ്പിൻ്റെ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ മീഡിയ വിഷൻ ഓൺലൈനിന് ലഭിച്ചു. സ്കൂൾ വെക്കേഷൻ കാലയളവിൽ പ്രസവിക്കുകയും അതിന് ശേഷം രണ്ട് മാസം ഇതിൻ്റെ പേരിൽ കൂടുതൽ അവധിയെടുക്കുകയുമാണ് അധ്യാപികമാർ ചെയ്യുന്നത്. വേനലവധി കാലത്ത് പ്രസവിച്ചവർക്ക് ഇത്തരത്തിൽ ആറു മാസത്തിന് പകരം എട്ടു മാസം വരെയാണ് അവധി ലഭിക്കുന്നത്.പ്രസവാവധിയുടെ കാലാവധിക്കുള്ളിൽ തന്നെ പ്രസവ തിയ്യതി വന്നിരിക്കണമെന്നും അതെല്ലാതെ അവധി ആസ്വദിക്കുന്നതിന് കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 100 ഉപയോഗിക്കരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടുണ്ട്.
പ്രസവ തിയ്യതിക്ക് തുടർച്ചയായി 180 ദിവസമാണ് പ്രസവാവധി ലഭിക്കുക. ഇതിൽ സർക്കാറിനെ വഞ്ചിക്കുക വഴി കോടികണക്കിന് രൂപയാണ് സർക്കാറിന് നഷ്ടം വരുത്തിവെച്ചിരിക്കുന്നത്. വളാഞ്ചേരി എടയൂർ വടക്കുംപുറം സ്വദേശി സോമസുന്ദരൻ നൽകിയ വിവരവകാശ പ്രകാരമുള്ള അപേക്ഷയിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.സർക്കാറിനെ വഞ്ചിക്കുന്ന ഇത്തരം അധ്യാപികമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ ഇല്യാസ്.പി.കുണ്ടൂർ പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് കത്തയച്ചിരുന്നു.
തിരൂർ വിദ്യാഭ്യാസ ജില്ലയിൽ മാത്രം ഇത്തരത്തിൽ 183 പേരാണ് അനധികൃത അവധിയെടുത്തിട്ടുള്ളത്.
സംഭവം വിവാദമായതിനെ തുടർന്ന് സർക്കാർ കർശന പരിശോധന നടത്തി വരികയാണ്. പിടിക്കപെട്ട എല്ലാ അധ്യാപികമാർക്കെതിരെയും സർക്കാർ തലത്തിൽ നടപടി എടുത്തു വരികയാണന്നാണ് സൂചന..
Content Highlights: Unauthorized maternity leave.. Many teachers in Kuttipuram sub-district also.. Shocking right to information document out..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !